തൊടുപുഴ: വാഗമണ്ണില്‍ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വയോധികയ്ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബില്‍ കുടിശ്ശിക. വാഗമണ്‍ സ്വദേശി അന്നമ്മയ്ക്കാണ് കെഎസ്ഇബിയുടെ ഇരുട്ടടി.
ഭീമമായ ബില്‍ ഒഴിവാക്കാന്‍ പീരുമേട് സെക്ഷന്‍ ഓഫീസില്‍ വിശദീകരണം നല്‍കിയെങ്കിലും ഒറ്റമുറി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ് കെഎസ്ഇബി ചെയ്തത്.ഒറ്റമുറി വീട്ടില്‍ അന്നമ്മയും മകളുടെ മകനും മാത്രമാണ് താമസിക്കുന്നത്. വീട്ടിലാകെ മൂന്ന് ബള്‍ബും വല്ലപ്പോഴും തുറക്കുന്ന ഒരു ടിവിയും ഫ്രിഡ്ജും മാത്രമാണ് ഉള്ളതെന്ന് അന്നമ്മ പറയുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് കറന്റ് ബില്‍ കുടിശിക 46,000 രൂപ അടയ്ക്കണമെന്ന് കാണിച്ച് അന്നമ്മയ്ക്ക് കെഎസ്ഇബി ബില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് അന്നമ്മ മീറ്റര്‍ പരിശോധിക്കണമെന്ന് കാണിച്ച് കെഎസ്ഇബി പരാതി നല്കി. പരിശോധനയില്‍ മീറ്ററിന് കുഴപ്പമില്ലെന്നായിരുന്നു കെഎസ്ഇബിയുടെ കണ്ടെത്തല്‍
വീണ്ടും കുടിശിക ഉള്‍പ്പെടെ 49,000 രൂപ അടയ്ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ബില്‍നല്‍കി. ഇത്രയും വലിയ തുക അടയക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും അന്നമ്മ കെഎസ്ഇബി ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വൈദ്യുതി കണക്ഷന് കട്ട് ചെയ്തു.
രണ്ട് തവണ പണം അടയ്ക്കാന്‍ പോയിട്ടും 49,000 രൂപ അടയ്ക്കണമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടക്കി അയക്കുകയായിരുന്നെന്ന് അന്നമ്മ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.