വിജയവാഡ : മദ്രസയില്‍ ഭക്ഷ്യ വിഷബാധ. പഴകിയ ആട്ടിറച്ചി കഴിച്ച് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം.
വിജയവാഡയിലെ അജിത് നഗറിലെ മദ്രസയുടെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് 100 കിലോയോളം വരുന്ന പഴകിയ ആട്ടിറച്ചിയാണ് പിടികൂടിയത്. രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ പത്തോളം കുട്ടികള്‍ക്ക് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നാലെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ജൂണ്‍ 17 മുതല്‍ ഉപയോഗിച്ചിരുന്ന ഇറച്ചിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ കുടുംബം മദ്രസ ഓഫീസ് ഉപരോധിച്ചു. നാടാകെ പ്രതിഷേധം ഇരമ്പുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മദ്രസ അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.