ഉത്തർപ്രദേശ്: കാമുകനൊപ്പം ചേർന്ന് മൂന്ന് പിഞ്ചു മക്കളെ പുഴയില്‍ മുക്കിക്കൊന്ന യുവതിയെ പൊലീസ് പിടികൂടി. നാലാമത്തെ മകൻ മരണം അഭിനയിച്ചാണ് ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്.
യുപിയിലെ ഔറയ്യ എന്ന സ്ഥലത്താണ് മനുഷ്യമഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.ബംബാ നദിയിലെത്തിയ യുവതി രണ്ടുമക്കളെ മുക്കിക്കൊല്ലുകയും മൂന്നാമത്തെ കുട്ടിയായ ഒന്നര വയസുകാരനെ നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. കുട്ടികള്‍ക്ക് ലഹരി നല്കിയ ശേഷമായിരുന്നു ക്രൂരകൃത്യം നടപ്പിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.
നാലാമൻ മരണം അഭിനയിച്ചാണ് ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടത്. എട്ടുവയസുകാരനാണ് രക്ഷപ്പെട്ടത്. എന്നാല്‍ കൊലപാതകി കുട്ടിയെ പിന്തുടർന്നെങ്കിലും പ്രദേശവാസി രക്ഷിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരനൊപ്പമായിരുന്നു യുവതി കഴിഞ്ഞിരുന്നത്. കുഞ്ഞുങ്ങളെ നോക്കാനാവില്ലെന്ന് ഇയാള്‍ പറഞ്ഞതോടെയാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തത്. ബറുവ സ്വദേശിയായ പ്രിയങ്കയും കാമുകൻ ആശിഷുമാണ് പിടിയിലായതെന്ന് എസ്.പി നിഗം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.