ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഹാഡിപ്പോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സുരക്ഷാ സേനയും തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീനഗര്‍ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ നടന്നത്.മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി ശ്രീനഗറില്‍ എത്തുന്നത്. വെള്ളിയാഴ്ച യോഗാദിനാഘോഷത്തിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.