കണ്ണൂർ: എരഞ്ഞോളി സ്ഫോടനത്തില്‍ വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സ്ഫോടനത്തില്‍ മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് സുധാകരന്‍റെ പരാമർശം.,
ബോംബ് ഇനിയും പൊട്ടുനുണ്ട്. എന്നിട്ട് പറയാമെന്നും സുധാകരൻ പ്രതികരിച്ചു. അതേസമയം എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി രംഗത്തെത്തി.പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമാണം നടക്കുന്നുണ്ട്. പലതവണ പറമ്ബുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ട്. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നും ബോംബ് സ്‌ഫോടനത്തില്‍ മരിച്ച വേലായുധന്‍റെ അയല്‍വാസി സീന മാധ്യമങ്ങളോടു പറഞ്ഞു.
കണ്ണൂര്‍ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍ നിന്നു തേങ്ങ പെറുക്കുന്നതിനിടെ പറമ്പില്‍ നിന്നു കിട്ടിയ വസ്തു എന്താണെന്നു പരിശോധിക്കാൻ കല്ലില്‍ ഇടിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തില്‍ വേലായുധന്‍റെ മുഖവും കൈകളും ചിന്നിച്ചിതറി. പരേതനായ മോഹൻദാസിന്‍റെ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്പിലാണു സ്ഫോടനമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.