പാലക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി വികെ ശ്രീകണ്ഠൻ ജയിച്ചാൽ ഓരോ വോട്ടിനും ഓരോ രൂപ വീതം നൽകുമെന്നായിരുന്നു തിരുവേഗപ്പുറ സ്വദേശി റഫീഖ് ആര്യയുമായി വെച്ച ബെറ്റ്. വികെ ശ്രീകണ്ഠൻ 75,283 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെ റഫീഖ് പറഞ്ഞ വാക്ക് പാലിച്ചു.
ഭൂരിപക്ഷ വോട്ടുകൾക്ക് തുല്യമായ തുക- 75,283 രൂപ വിളത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യയ്‌ക്ക് നൽകി. ആര്യ ജോലി ചെയ്യുന്ന ഫർണീച്ചർ സ്ഥാപനത്തിൽ സാധനങ്ങൾ എടുക്കാൻ വന്നപ്പോഴുണ്ടായ രാഷ്ട്രീയ ചർച്ചയ്‌ക്കിടെയാണ് പന്തയം വെച്ചത്.റഫീഖ് പ്രദേശത്ത് സിപിഎം പ്രവർത്തകനാണ്. ആര്യയുടെ ഭർത്താവ് സുജീഷ് കോൺഗ്രസ് ബുത്ത് പ്രസിഡന്റ് ആണ്.കടയിൽ കൂടെയുണ്ടായിരുന്നവരെ സാക്ഷി നിർത്തിയായിരുന്നു
പന്തയം. പന്തയ തുക നിൽക്കുമ്പോഴും സാക്ഷികൾ ഉണ്ടായിരുന്നു. പണം കൈമാറുന്ന ചിത്രങ്ങളും വിഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ ബെറ്റ് വാർത്ത ചർച്ചയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.