ഡല്‍ഹി: കോണ്‍ഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. രാഹുല്‍ ഗാന്ധിയോട് പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെടും.വൈകിട്ട് 5.30ന് കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി യോഗവും ചേരും
2014 ലും 2019 ലും ലഭിക്കാത്ത പ്രതിപക്ഷ നേതാവ് പദവി മികച്ച വിജത്തോടെ കോണ്‍ഗ്രസ് ഇത്തവണ ഉറപ്പാക്കിയിരിക്കുകയാണ്. അതിനാല്‍ തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് നയിച്ച രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ഇന്ന് ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ സ്ഥാനം ഏറ്റെടുക്കാൻ രാഹുലിനോട് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടും. രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ ഹോട്ടല്‍ അശോകയിലാണ് യോഗം .പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ രാഹുല്‍ വിസമ്മതിച്ചാല്‍ കെ.സി വേണുഗോപാല്‍, ഗൗരവ് ഗോഗോയ് , മനീഷ് തിവാരി എന്നിവരുടെ പേരുകള്‍ ചർച്ചയില്‍ ഉണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള മല്ലികാർജുൻ ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഉള്ളതിനാല്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാകള്‍ക്കാകും കൂടുതല്‍ പരിഗണന.
ഇതിനു പുറമെ തെരഞ്ഞെടുപ്പ് ഫലവും പ്രവർത്തകസമിതി വിലയിരുത്തും. ഇതിന് പിന്നാലെ വൈകിട്ട് 5.30ന് കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ചേരും. പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രല്‍ ഹോളിലാണ് യോഗം ചേരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.