ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും;സംഭവത്തില്‍ അടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട: ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെയാണ് യാത്രക്കാരന്‍ കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചത്. കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

രാത്രി 8.40-ഓടെയാണ് കായംകുളത്തുനിന്ന് ബസ് അടൂരിലേക്ക് യാത്രതിരിച്ചത്. ബസിന്റെ അവസാനട്രിപ്പായിരുന്നു ഇത്. അടൂരിനടുത്ത് ആദിക്കാട്ടുക്കുളങ്ങര എത്തിയപ്പോള്‍ കണ്ടക്ടര്‍ മനീഷ് യാത്രക്കാരുടെ എണ്ണമെടുത്തു. അപ്പോഴാണ് ബസ്സിലുള്ള ഒരാള്‍ ടിക്കറ്റെടുത്തിട്ടില്ലെന്ന് വ്യക്തമായത്. 

തുടര്‍ന്ന് യാത്രക്കാരോട് ടിക്കറ്റ് കാണിക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരന്‍ കണ്ടക്ടറോട് തട്ടിക്കയറിയത്. ടിക്കറ്റ് കാണിക്കാന്‍ തയ്യാറാകാതിരുന്ന ഇയാള്‍ കണ്ടക്ടറെ അസഭ്യം പറഞ്ഞെന്നും ബഹളംവെച്ചെന്നും കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പരാതി.

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിന് പരിഹസിക്കുകയുംചെയ്തു. ''രണ്ടുലക്ഷം രൂപ ശമ്പളം മേടിക്കുന്നവനാടാ ഞാന്‍, നിനക്ക് കഴിഞ്ഞമാസം ശമ്പളം കിട്ടിയോ, നിന്റെ വീട്ടില്‍ കഞ്ഞികുടിച്ചോ'' എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഒരുമിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ഈ വീഡിയോയിലുടനീളം യാത്രക്കാരന്‍ കണ്ടക്ടറെ അസഭ്യംപറയുന്നതാണുള്ളത്. സംഭവത്തില്‍ അടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !