കൊച്ചി : എറണാകുളം നഗരത്തിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നീക്കം എൽഡിഎഫ് സർക്കാർ ഉപേക്ഷിക്കണമെന്ന് എസ്‌ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ഷിഹാബ് പടന്നാട്ട് ആവശ്യപ്പെട്ടു.
നിലവിൽ വാട്ടർ അതോറിറ്റി നടത്തി കൊണ്ടിരിക്കുന്ന കുടിവെള്ള വിതരണത്തിൽ കാര്യമായ അപാകതകൾ ഇല്ലെന്നിരിക്കെ എഡിബി വായ്പയുടെ മറവിൽ സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നീക്കം കുടിവെള്ളത്തിന്റെ വിലയിൽ ഉൾപ്പെടെ ജനങ്ങളെ സാരമായി ബാധിക്കും.നിലവിൽ നഗരത്തിൽ ടാങ്കർ കുടിവെള്ള വിതരണം നടത്തുന്നത് സ്വകാര്യ കമ്പനികളാണ്. ഗുണനിലവാരമുള്ള കുടിവെള്ളം വിതരണമല്ല നഗരത്തിൽ മാളുകളിളും ഹോട്ടലുകളിലും വിതരണം ചെയ്യുന്നത് എന്ന പരാതി നിലനിൽക്കുകയാണ്.
ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള അടിസ്ഥാന സേവനങ്ങളിൽ നിന്ന് സർക്കാർ പിന്മാറുന്നത് തെറ്റായ രീതിയാണ് അദ്ദേഹം കൂട്ടി ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.