പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ബാറിന് മുന്നില്‍ യുവാക്കള്‍ തമ്മില്‍ തല്ലി. മദ്യപിച്ച് ബാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ തർക്കമുണ്ടായത്.തർക്കത്തിനിടയില്‍ ഹെല്‍മറ്റ് ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്.
പത്തനംതിട്ട സ്വദേശിയായ ഷൈജു, ശ്യാം, അരുണ്‍ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കെഎസ്ആർടിസി സ്റ്റാന്റിന് അടുത്തുള്ള അമല ബാറില്‍ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് പേരടങ്ങിയ രണ്ട് സംഘമാണ് തമ്മിലടിച്ചത്. ബാറില്‍ വെച്ച് അനുവാദമില്ലാതെ ടച്ചിങ്സ് എടുത്തതിനെച്ചൊല്ലി ഇരുകൂട്ടരും വാക്കേറ്റമുണ്ടായി. പിന്നീട് മദ്യപിച്ച് പുറത്തിറങ്ങിയ സംഘം ബാറിന് പുറത്തെത്തി തമ്മില്‍ തല്ലുകയായിരുന്നു.
പൊലീസെത്തി യുവാക്കളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മർദ്ദനമേറ്റവർ ആശുപത്രിയിലും ബഹളമുണ്ടാക്കിയെന്നാണ് വിവരം. അടികൊണ്ടവര്‍ ആശുപത്രിയില്‍ ഡോക്ടറെയും പൊലീസുകാരെയും അസഭ്യം പറയുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടോബിള്‍ മാറി ടച്ചിങ്സ് എടുത്തതിനെ ചൊല്ലിയുണ്ടായ തർക്കം ബാറിന് പുറത്തെ കൂട്ടത്തല്ലിലേക്ക് കലാശിക്കുകയായിരുന്നു.
അടിയേറ്റ് രണ്ട് പേർ ബോധം കെട്ട് നിലത്ത് വീണു. ആദ്യഘട്ടത്തില്‍ കാഴ്ചക്കാരായ നാട്ടുകാർ പിന്നീട് യുവാക്കളെ വിരട്ടി ഓടിച്ചാണ് അടിയേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.