ചെന്നൈ: നെടുമുടി വേണു തനിക്ക് പ്രിയപ്പെട്ട ആളായിരുന്നു എന്നും, അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം അദ്ദേഹത്തിനൊപ്പമുള്ള സീൻ ചിത്രീകരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞത് സേനാപതി മാത്രമല്ല താൻ കൂടെയാണ് എന്ന് കമല്‍ഹാസൻ.
ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് നെടുമുടി വേണു അന്തരിച്ചത്. അദ്ദേഹമില്ലാതെ ആ സീൻ പൂർത്തീകരിക്കണമായിരുന്നു. അദ്ദേഹത്തിന് പകരം മറ്റൊരാളെ മുന്നില്‍ നിർത്തി ഞാൻ അയാളോട് സംസാരിക്കണമായിരുന്നു, അയാളോട് നന്ദി പറയുകയും, അയാളെ കെട്ടിപ്പിടിക്കുകയും ചെയ്യണമായിരുന്നു.ആർക്ക് വേണ്ടിയാണ് ഞാൻ അപ്പോള്‍ കരഞ്ഞത് എന്നെനിക്കറിയില്ല എന്നും കമല്‍ ഹാസൻ പറഞ്ഞു. ഫിലിം കംപാനിയൻ എഡിറ്റർ അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസൻ സംസാരിച്ചത്.
കമല്‍ഹാസൻ പറഞ്ഞത്;
അഭിനേതാവിനെയും കഥാപാത്രത്തെയും വേർതിരിക്കാനാകാത്ത നിമിഷങ്ങളുണ്ട്. എനിക്ക് ഒരിക്കല്‍ അത് സംഭവിച്ചു.നെടുമുടി വേണുവിനൊപ്പുമുള്ള ഒരു സീൻ അദ്ദേഹത്തിന്റെ അഭാവത്തില്‍ ചിത്രീകരിക്കുകയായിരുന്നു കാരണം ചിത്രീകരണം തുടങ്ങിയതിന് ശേഷമാണ് അദ്ദേഹം അന്തരിച്ചത്, അദ്ദേഹമില്ലാതെ ആ സീൻ പൂർത്തീകരിക്കണമായിരുന്നു.
അദ്ദേഹത്തിന് പകരം മറ്റൊരാളെ മുന്നില്‍ നിർത്തി ഞാൻ അയാളോട് സംസാരിക്കണമായിരുന്നു, അയാളോട് നന്ദി പറയുകയും, അയാളെ കെട്ടിപ്പിടിക്കുകയും ചെയ്യണമായിരുന്നു. ആർക്ക് വേണ്ടിയാണ് ഞാൻ അപ്പോള്‍ കരഞ്ഞത് എന്നെനിക്കറിയില്ല.
ഇന്നും എന്നെയേറ്റവും സ്പർശിച്ച നിമിഷം അതാണ്. എനിക്കദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം മഹാനായ നടനാണ്. എല്ലാ നല്ല കാര്യങ്ങളും ഒരിക്കല്‍ അവസാനിക്കും. വേണു ഇനിയില്ല. അദ്ദേഹം എന്നെ കെട്ടിപ്പിക്കുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു. നിങ്ങള്‍ സിനിമയില്‍ കാണുന്ന കണ്ണുനീർ എന്റെയും, സേനാപതിയുടെയുമാണ്.
1996 ല്‍ ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കമല്‍ഹാസൻ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 തിയറ്ററിലെത്താൻ ഇരിക്കുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചിത്രത്തില്‍ സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായി കമല്‍ വീണ്ടും സ്‌ക്രീനിലെത്തും. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കർ, വിവേക്, നെടുമുടി വേണു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നവർ.
ആർ. രത്നവേലു, രവിവർമൻ എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്. 'വിക്രം' എന്ന ചിത്രത്തിന് ശേഷം അനിരുദ്ധ് രവിചന്ദറും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.