കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗർഭിണി. ഭർത്താവിനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ സി.ഐ മർദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.
എറണാകുളം നോർത്തില്‍ ഹോം സ്റ്റേ നടത്തുന്ന യുവതിയുടെ ഭർത്താവിനെ കഴിഞ്ഞദിവസം നടന്ന കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സംഭവം അന്വേഷിക്കാനായി യുവതി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഭർത്താവിനെ പോലീസ് മർദിക്കുന്നതായി കാണുകയായിരുന്നു.ഇത് ചോദ്യം ചെയ്തതോടെ വനിതാ പോലീസ് അടക്കം എത്തി അവിടെ നിന്ന് നീക്കാൻ ശ്രമിച്ചു. ഇതിനിടെ സി.ഐ. കരണത്തടിച്ചതായാണ് യുവതിയുടെ ആരോപണം.
അതേസമയം യുവതിയുടെ ആരോപണം സി.ഐ. നിഷേധിച്ചു. സ്റ്റേഷനുള്ളില്‍ തർക്കമുണ്ടായതോടെ പിടിച്ചുമാറ്റുക മാത്രമാണുണ്ടായതെന്നാണ് പോലീസിൻറെ വിശദീകരണം.
യുവതിയുടെ ഭർത്താവിന്റെ പേരില്‍ വേറെയും കേസുകളുണ്ടെന്നും മർദനമേറ്റതായി പരാതി ലഭിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. സംഭവശേഷം യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.