ന്യൂഡൽഹി: ഡൽഹിയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബാദ്ലിയിലെ വെള്ളക്കെട്ടുള്ള അടിപ്പാതയിൽ ശനിയാഴ്ച രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെത്തുടർന്ന് ഈ ഭാഗത്ത് വെള്ളക്കെട്ടാണ്നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഡൽഹിയിൽ ശക്തമായ മഴ തുടങ്ങിയത്.
അതിശക്തമായ മഴയിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവും നേരിട്ടിരുന്നു. ചൊവ്വാഴ്ച വരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.