കോട്ടയം: സംസ്ഥാനത്ത് സാമൂഹികക്ഷേമ പെൻഷനുള്ള മസ്റ്ററിങ് തുടങ്ങി. ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങള്‍വഴി വ്യക്തിപരമായാണ് അപേക്ഷ നല്‍കേണ്ടത്.
കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ഗ്രാമപ്പഞ്ചായത്ത് വാർഡ് അംഗങ്ങള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണിത്.2024 ജനുവരിയിലെ പെൻഷൻ വെള്ളിയാഴ്ച വിതരണം തുടങ്ങി. ഫെബ്രുവരി മുതല്‍ അഞ്ചുമാസത്തെ കുടിശ്ശിക നിലവിലുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം പെൻഷൻ വാങ്ങിയിരുന്നവർക്ക് ഇത് ലഭിക്കും. ഈ സാമ്പത്തികവർഷത്തെ പെൻഷൻ കിട്ടാൻ മസ്റ്ററിങ് നിർബന്ധമാണ്.
ഓണ്‍ലൈൻ മുഖേന അപേക്ഷ നല്‍കിയശേഷം രേഖകള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഇതിന്മേല്‍ ഗ്രാമസേവകൻ അന്വേഷണം നടത്തി ക്ഷേമകാര്യ കമ്മിറ്റിക്ക് റിപ്പോർട്ട് നല്‍കും. ഇത് പരിശോധിച്ച് പഞ്ചായത്ത് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക.
രണ്ടായിരം ചതുരശ്ര അടിയില്‍ കൂടുതലുള്ള വീട്, 1000 സി.സിക്ക് മുകളിലുള്ള വാഹനങ്ങള്‍ എന്നിവയുള്ളവർക്ക് പെൻഷന് അർഹതയില്ല. ഒരുലക്ഷം രൂപയില്‍ താഴെ വാർഷികവരുമാനമുള്ള 60 വയസ്സ് കഴിഞ്ഞവർക്കാണ് 1600 രൂപ പ്രതിമാസ പെൻഷൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.