ന്യൂഡൽഹി: കനത്ത മഴയില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറുപേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിലാണ് ടെർമിനലിന്‍റെ മേൽക്കൂര ഭാഗികമായി തകർന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുകാറുകൾ തകർന്നു.
രാവിലെ അഞ്ചരയോടെയാണ് സംഭവം.തകർന്നുവീണ മേൽക്കൂരയ്ക്കടിയിലെ വാഹനങ്ങളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്. മൂന്ന് ഫയർ ഫോഴസ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. അതേസമയം ഡൽഹിയിൽ കനത്ത മഴ തുടരുകയാണ്. രാജ്യതലസ്ഥാനത്തെ റോഡുകളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.