തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ മാല പിടിച്ചുപറിച്ച പ്രതി പിടിയില്‍. യുവതിയുടെ സമയോചിത ഇടപെടല്‍ മൂലമാണ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി റോഡില്‍ വീഴുകയും നാട്ടുകാർ ഓടിക്കൂടി ഇയാളെ പിടികൂടുകയും ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ചന്തവിള സ്വപ്നാലയത്തില്‍ അനില്‍കുമാർ(42) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. പോത്തൻകോട് പേരുത്തല സ്വദേശി അശ്വതി(30)യുടെ മാലയാണ് ഇയാള്‍ പിടിച്ചുപറിച്ചത്. പിടിച്ചുപറി ശ്രമത്തിനിടെ യുവതിക്കും പ്രതിക്കും പരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ ചെങ്കോട്ടുകോണത്താണ് സംഭവം. അമ്മയ്ക്കൊപ്പം ചെങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയില്‍ പോയി മടങ്ങവെ സമീപത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മരുന്നു വാങ്ങി തിരികെ പോകുമ്പോഴായിരുന്നു പിടിച്ചുപറി ശ്രമം.
സ്റ്റാച്യു ജംഗ്ഷനില്‍നിന്ന് മോഷ്ടിച്ച ബൈക്കില്‍ എത്തിയ പ്രതി അനില്‍കുമാർ യുവതിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മൂന്നുപവനുണ്ടായിരുന്ന മാലയുടെ ഒരു കഷണം പ്രതി ക്കൈക്കലാക്കി. തുടർന്ന് സ്കൂട്ടർ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ ഷർട്ടിലും സ്കൂട്ടറിലും യുവതി കടന്നു പിടിച്ചു. ഇതിനിടയില്‍ യുവതിയും മോഷ്ടാവും നിലത്തുവീണു.
റോഡില്‍ തലയിടിച്ച് വീണ അശ്വതിയുടെ തലയ്ക്കും മുഖത്തും ശരീരത്തിലും പരിക്കേറ്റു. പിന്നിട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. സ്കൂട്ടറില്‍ നിന്നുള്ള വീഴ്ചയില്‍ പ്രതിയുടെ തലയ്ക്ക് പരിക്കേറ്റു. കസ്റ്റഡിയിലെടുത്ത പ്രതിയെ വർക്കല കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.