ചെന്നൈ: സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇന്ത്യൻ 2. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ശനിയാഴ്ച ചെന്നൈയിൽ വച്ച് നടന്നു.
പരിപാടിക്കിടയിൽ കമൽ ഹാസൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എന്തുകൊണ്ട് ഒരു തമിഴൻ ഇന്ത്യ ഭരിച്ചുകൂടാ ? എന്ന ചോദ്യമാണ് കമൽ ഹാസൻ പ്രസംഗത്തിൽ ഉയർത്തിയത്.ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന ഭിന്നിപ്പിച്ച് ഭരിക്കുക നയം ഇപ്പോൾ നടക്കില്ല. അവരുടെ തന്ത്രങ്ങൾ പരാജയപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർക്ക് തിരിച്ചുപോകാൻ ഒരിടമുണ്ടായിരുന്നു. ഇവിടെയുള്ളവരും ഇതേ കാര്യം ചെയ്താൽ, അവർക്ക് തിരികെ പോകാൻ സ്ഥലമില്ലെന്ന് അവർ ഓർക്കണം. എന്റെ ഐഡന്റിറ്റി അനുസരിച്ച്, ഞാനൊരു തമിഴനും പിന്നെ ഒരു ഇന്ത്യക്കാരനുമാണ്.
അത് നമ്മുടെ ഐഡൻ്റിറ്റി കൂടിയാണ്. യാത്തും ഊരേ, യാവരും കേളിർ (എല്ലാ നഗരവും നിങ്ങളുടെ നഗരമാണ്, എല്ലാവരും നിങ്ങളുടെ ബന്ധുക്കളാണ്). നമ്മുടെ സംസ്ഥാനത്ത് വന്നവർക്ക് ജീവൻ നൽകുന്നതിലാണ് നമ്മൾ അറിയപ്പെടുന്നത്. എപ്പോൾ ശാന്തനായിരിക്കണമെന്നും, എപ്പോൾ അങ്ങനെ പാടില്ലെന്നും തമിഴന് അറിയാം.
ഒരു തമിഴൻ ഇന്ത്യ ഭരിക്കുന്ന ദിവസം എന്തുകൊണ്ട് വന്നുകൂടാ ? ഇത് എന്റെ രാജ്യമാണ്, അതിനുള്ളിലെ ഐക്യം നമ്മൾ സംരക്ഷിക്കണം"- കമൽ ഹാസൻ പറഞ്ഞു.
ശങ്കർ - കമൽ ഹാസൻ കൂട്ടുകെട്ടിലെത്തുന്ന ഇന്ത്യൻ 2 വിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. സിദ്ധാർഥ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.