ഓടുന്ന വാഹനത്തിൽ നിന്ന് ഓയിൽ റോഡിൽ വീണു: ഓയിലിൽ തെന്നി ബൈക്കുകൾ മറിഞ്ഞ് അപകടം,

കടുത്തുരുത്തി: ഓട്ടത്തിനിടെ വാഹനത്തില്‍നിന്നും റോഡിലൊഴുകിയ ഓയിലില്‍ തെന്നി നിയന്ത്രണം വിട്ട് ബൈക്കുകള്‍ മറിഞ്ഞ് അപകടം.

കടുത്തുരുത്തി ടൗണില്‍  രാവിലെയായിരുന്നു സംഭവം. ഒടുവില്‍ ഫയര്‍ഫോഴ്സെത്തി റോഡ് കഴുകിയാണ് ഓയില്‍ നീക്കം ചെയ്തത്. 

കടുത്തുരുത്തി ടൗണില്‍ പെരുവ ഭാഗത്തേക്ക് വാഹനങ്ങള്‍ തിരിയുന്ന വളവിന് സമീപമാണ് റോഡില്‍ ഓയില്‍ ഒഴുകിപ്പടര്‍ന്നത്. ഓട്ടത്തിനിടെ ഏതോ വാഹനത്തില്‍ നിന്ന് ഓയില്‍ റോഡിലേക്ക് ഒഴുകുകയായിരുന്നു. ഓയില്‍ പടര്‍ന്നതോടെ കടുത്തുരുത്തിയില്‍നിന്നും വൈക്കം ഭാഗത്തേക്കു പോയ മൂന്ന് ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ മറിഞ്ഞു. 

യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോയപ്പോള്‍ ഓയില്‍ റോഡില്‍ കൂടുതല്‍ ഭാഗത്തേക്ക് പടരുകയായിരുന്നു. ഇതോടെ ഈ ഭാഗത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ റോഡിലിറങ്ങി ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കി. 

ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കടുത്തുരുത്തി പോലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഫയര്‍ ഫോഴ്‌സെത്തി സോപ്പുപൊടി വിതറി റോഡ് കഴുകി ഓയില്‍ നീക്കം ചെയ്തു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിലാണ് റോഡിലെ ഓയില്‍ നീക്കം ചെയ്ത് അപകടസാധ്യത ഒഴിവാക്കാനായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !