തിരുവനന്തപുരം: ബാർകോഴ കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും.
തിരുവനന്തപുരത്തെ ക്രെംബ്രാഞ്ച് ഓഫീസില്‍ ഹജരാകാനാണ് നിർദേശം. നേരത്തെ രണ്ട് തവണ ഫോണില്‍ വിളിച്ച് മൊഴി രേഖപ്പെടുത്താൻ സൗകര്യം ചോദിച്ചുവെങ്കിലും അർജുൻ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് ഓഫീസില്‍ നേരിട്ട് ഹാജരാകാൻ നോട്ടീസ് നല്‍കിയത്.തിരുവനന്തപുരത്ത് എത്താൻ കഴിയില്ല എങ്കില്‍ സൗകര്യപ്രദമായ മറ്റൊരു സ്ഥലം പറയണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. മദ്യനയം മാറ്റത്തിനായി കോഴപ്പിരിവിന് ബാർ ഹോട്ടല്‍ അസോസിയേഷൻ നേതാവ് അനുമോൻ ശബ്ദസന്ദേശം ഇട്ട വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ അർജുൻ രാധാകൃഷ്ണൻ അംഗമാണെന്നാണ് ക്രൈംബ്രാഞ്ച് വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.