ബംഗളൂരു: മൈസൂരുവില്‍ വനിത പൊലീസ് സബ് ഇൻസ്പെക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് പിടികൂടി. കുവെംപു നഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രാധയാണ് അറസ്റ്റിലായത്.
കരാറുകാരനായ കെ.ബി. മഹേഷില്‍നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റുചെയ്തത്. രാധ രണ്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നതായി മഹേഷ് പരാതിപ്പെട്ടിരുന്നു.മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തുരേഖകളും എ.ടി.എം കാർഡ് ഉള്‍പ്പെടെയുള്ള സാധനങ്ങളും വിട്ടുകിട്ടുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
മഹേഷിന്റെ പരാതിയെത്തുടർന്ന് ലോകായുക്ത പൊലീസ് കുവെംപുനഗർ സ്റ്റേഷനിലെത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.