വാഴക്കൂമ്പ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കുന്നവരാണ് നമ്മള് മലയാളികള്‍. നമ്മുടെ ആഹാരശീലങ്ങളില്‍ ഇതിന് അത്രയ്ക്ക് പ്രാധാന്യമുണ്ട്.
പോഷക സമൃദ്ധിയില്‍ വാഴ പഴത്തേക്കാള്‍ മേലെയാണ് വാഴക്കൂമ്പ്. രോഗ പ്രതിരോധം മുതല്‍ പ്രമേഹ ശമനത്തിനു വരെ ഫലപ്രദം.വൈറ്റമിൻ എ, സി, ഇ എന്നിവയുടെ കലവറയാണ് വാഴക്കൂമ്പ്. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം (5.74 മി.ഗ്രാം/ 100 ഗ്രാം) ദഹനത്തിനും പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും അത്യുത്തമം.
രോഗപ്രതിരോധ ശേഷി നല്കുന്ന ആന്റി ഓക്സിഡന്റുകളും പോളി ഫെനോളുകളും അടങ്ങിയിട്ടുള്ളതുകൊണ്ട് അകാല വാർധക്യം തടയാനും കാൻസറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ടെന്നാണ് പോഷകാഹാര വിദഗ്ധരുടെ പക്ഷം.
പ്രമേഹ രോഗികള്‍ക്ക് വാഴക്കൂമ്പിനോടു പ്രിയം ഉണ്ടാകണം. സ്ഥിരമായി ഉപയോഗിക്കാമെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുവരും. ആഴ്ചയില്‍ 3-4 ദിവസം കറിയായി ഉപയോഗിക്കുന്നതാവും ഉചിതം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും പ്രയോജനകരമെന്നു കണ്ടെത്തിയിട്ടുണ്ട്.
മുലപ്പാല്‍ കൂടുമെന്നുള്ളതുകൊണ്ട് മുലയൂട്ടുന്ന അമ്മമാർക്ക് ഇതു ഔഷധം. ശരീരത്തിലെ പ്രൊജസ്ട്രോണ്‍ ഹോർമോണ്‍ വർധിപ്പിക്കാനുള്ള ശേഷിയും സ്ത്രീകള്‍ക്ക് ഗുണം ചെയ്യും. ആർത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാൻ ഇതു സഹായകരമാകും.
ഒരുപാട് തരം അണുബാധകള്‍ തടയാന്‍ വാഴക്കൂമ്പിനു സാധിക്കും. അണുക്കള്‍ പെരുകുന്നത് തടയാന്‍ പോലും ഇതിനു സാധിക്കും. ചിലയിടത്ത് മുറിവുകള്‍ വൃത്തിയാക്കാന്‍ പോലും ഇവ ഉപയോഗിക്കാറുണ്ട്. ചിലയിനം പാരസൈറ്റുകളെ കൊന്നൊടുക്കാന്‍ വരെ വാഴപ്പൂവിനു സാധിക്കും. പണ്ടുകാലത്ത് മലേറിയ വന്നവര്‍ക്ക് വാഴക്കൂമ്പ് മരുന്നായി നല്‍കുമായിരുന്നു.
ഇരുമ്പിന്റെ കുറവ് കൊണ്ടാണ് അനീമിയ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ വാഴക്കൂമ്പ് കഴിക്കുന്നത് അനീമിയ തടയാന്‍ സഹായിക്കും. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാന്‍ വാഴകൂമ്പിനു സാധിക്കും. രക്തത്തിലെ ഓക്സിജന്‍ അളവ് കൂട്ടാനും സഹായിക്കും.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് ഇവ. നിങ്ങളുടെ ആഹാരക്രമത്തില്‍ വാഴക്കൂമ്പ് സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.മഗ്നീഷ്യം ധാരാളം അടങ്ങിയതാണ് വാഴക്കൂസ്. ഇത് സ്ഥിരമായി കഴിച്ചാല്‍ ടെന്‍ഷന്‍ അമിതമായ സ്ട്രെസ് എന്നിവ അകറ്റാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.