ചാഴികാടന്റെ തോല്‍വി ആഘോഷിച്ച്‌ സ്വന്തം പാര്‍ട്ടിക്കാര്‍ പിറവത്ത് 2000 പേര്‍ക്ക് പാേത്തും പിടിയും സദ്യ

പിറവം: കോട്ടയത്തെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴികാടന്റെ തോല്‍വി ആഘോഷിച്ച്‌ സ്വന്തം പാർട്ടി നേതാവിന് കീഴിലെ ജനകീയ സമിതി.

പിറവം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ യുവനേതാവ് ജില്‍സ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ചാഴികാടന്റെ പരാജയം ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി പിറവത്ത് 2000 പേർക്ക് പോത്തുകറിയും പിടിയും വിതരണം ചെയ്തു.

പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് ഒരുക്കിയ പന്തലില്‍ ഇന്നലെ രാവിലെ 9 മുതലായിരുന്നു സത്കാരം. ഇതിനായി മൂന്നു ലക്ഷത്തോളം രൂപ സ്വരൂപിച്ചിരുന്നു. ചാഴികാടൻ നാടിനായി ഒന്നും ചെയ്തില്ലെന്നാരോപിച്ച്‌ പ്രഖ്യാപിച്ച വിരുന്ന് സമൂഹമാദ്ധ്യമങ്ങളിലും ശ്രദ്ധനേടിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !