ഉത്തർപ്രദേശ്' :വിവാഹത്തില്‍ നടക്കുന്ന പല സംഭവവികാസങ്ങളും വാർത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ വിവാഹവിരുന്നില്‍ നടന്ന കൂട്ടയടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പലതിന്റെ പേരിലും വിവാഹ വിരുന്നില്‍ വഴക്ക് പതിവാണ്. ഇത്തവണ ബിരിയാണിയില്‍ കോഴിക്കാല് ഇല്ലാത്തതിന്റെ പേരിലാണ് വധുവിന്റെ ബന്ധുക്കള്‍ വരന്റെ ബന്ധുക്കളെ മർദിച്ചത് . ഇത് സംബന്ധിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം . വിവാഹ വിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ ചിക്കൻ ലെഗ് പീസ് ഇല്ലെന്നായിരുന്നു വധുവിന്റെ പക്ഷം കണ്ടെത്തിയ കുറ്റം. ഇതിനു പിന്നാലെ ഇരുവരും തമ്മില്‍ തർക്കങ്ങള്‍ ഉടലെടുത്തു. ഇത് പതുക്കെ കൈയ്യാങ്കളിയിലേയ്ക്ക് മാറുകയായിരുന്നു.
സംഭവത്തില്‍ പാചകക്കാരും വരന്റെ വീട്ടുകാരും ആക്രമിക്കപ്പെട്ടു. കോഴിക്കാല് കിട്ടാത്ത ദേഷ്യത്തില്‍ വധുവിന്റെ ബന്ധുക്കള്‍ കസേര എടുത്ത് വരെ വരന്റെ ബന്ധുക്കളെ മർദ്ദിച്ചു. "ബിരിയാണിയിലെ ചിക്കൻ ലെഗ് പീസ് വീണ്ടും വിവാഹ വീട്ടില്‍ കോലാഹലമുണ്ടാക്കുന്നു." എന്ന കുറിപ്പോടെയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യങ്ങളില്‍ പ്രചരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.