ലക്നൗ: മോഷ്ടിക്കാൻ കയറിയ വീട്ടില്‍ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തർപ്രദേശിലെ ലക്നൗവില്‍ ആണ് സംഭവം.
മോഷ്ടിക്കാനായി കയറിയ വീടിനുള്ളിലെ എയർ കണ്ടീഷണർ ശ്രദ്ധയില്‍പെട്ട കള്ളൻ പിന്നൊന്നും ആലോചിക്കാൻ നിന്നില്ല. എസി ഓണാക്കി തലയിണയുമായി നിലത്ത് കിടന്നു. ആവശ്യത്തിലധികം മദ്യപിച്ചിരുന്നതിനാല്‍ ഉറങ്ങാൻ അധിക സമയം വേണ്ടി വന്നില്ല.ഞായറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ലക്‌നൗവിലെ ഇന്ദിരാനഗറിലെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു കള്ളൻ കയറിയത്. വാരണാസിയില്‍ ജോലി ചെയ്തിരുന്ന ഡോ. സുനില്‍ പാണ്ഡെയുടെ വീടായിരുന്നു ഇത്. അദ്ദേഹം സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല.
ആളില്ലെന്ന് കണ്ടതോടെ മുൻവശത്തെ ഗേറ്റ് തുറന്ന് കള്ളൻ വീടിനുള്ളില്‍ കടക്കുകയായിരുന്നു. തുടർന്നാണ് ഹാളിലെ എസി ഓണാക്കി ഉറങ്ങിയത്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ട അയല്‍വാസികള്‍ സുനില്‍ പാണ്ഡയെ വിവരമറിയിച്ചു. എന്നാല്‍ ഉടൻ സ്ഥലത്തെത്താൻ കഴിയാത്തതിനാല്‍ ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് വീടിനുള്ളിലെത്തി പരിശോധിച്ചപ്പോഴാണ് എ സിയുടെ തണുപ്പില്‍ ഒരു കയ്യില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് സുഖമായി കിടന്നുറങ്ങുന്ന കള്ളനെ കാണുന്നത്.
ഇവർ ഇയാളെ ഉറക്കത്തില്‍ നിന്നും വിളിച്ചുണർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയതാണെകിലും കള്ളൻ എസിയുടെ തണുപ്പില്‍ ഉറങ്ങിപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.