തിരഞ്ഞെടുപ്പ് ഫലമറിയാൻ ആകാംഷയോടെ പ്രവാസികളും

ഡബ്ലിൻ:ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ നടക്കും. സ്വദേശികൾക്കൊപ്പം ലോകത്തിലെ  വിവിധ ഇടങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരും തിരഞ്ഞെടുപ്പ് ഫലമറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെയാണ് വിദേശ രാജ്യങ്ങളും നോക്കിക്കാണുന്നത്.

യുകെയിലും അയർലണ്ടിലും മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ഏറെ ആകാംഷയിലും ആവേശത്തിലുമാണ്. മിക്കയിടങ്ങളിലും വിവിധ ചാനലുകളിലെ തിരഞ്ഞെടുപ്പ് ഫല അവലോകനം തത്സമയസംപ്രേഷണം ബിഗ്സ്‌ക്രീനിൽ കാണുവാൻ വിവിധ സംഘടനകളും സൗഹൃദ കൂട്ടായ്മകളും അവസരം ഒരുക്കിയിട്ടുണ്ട്. 

മിക്ക ഇടങ്ങളിലും വിവിധ രാഷ്ട്രീയ അനുഭാവം ഉള്ള സുഹൃത്തുക്കൾ ഒരുമിച്ചിരുന്നു ടിവി കാണാനുള്ള ഒരുക്കങ്ങളും നടത്തി വരുന്നു. യുകെ സമയം അതി രാവിലെ 3 മണി മുതൽ തിരഞ്ഞെടുപ്പ് ഫല സൂചനകൾ വന്നു തുടങ്ങും. 

ഇതിനായി മിക്കവരും അവധിയെടുത്താണ് കാത്തിരിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ സർക്കാരിനെ നയിക്കുമെന്ന് പ്രവചിക്കുന്നുവെങ്കിലും അട്ടിമറി പ്രതീക്ഷിക്കുന്നവരും കുറവല്ല. 

പ്രവാസി വോട്ടവകാശം ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ഈ തിരഞ്ഞെടുപ്പിനെ ഏറെ ആകാംക്ഷയോടെയാണ് യുകെ മലയാളികൾ അടക്കമുള്ള പ്രവാസി ലോകം ഉറ്റുനോക്കുന്നത്. നിരവധി പ്രവാസികളെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഫ്ലൈറ്റ് ചാർജ് വരെ നൽകി നാട്ടിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചതും വാർത്തയായിരുന്നു. 

ഗൾഫ് നാടുകളിലെ പ്രവാസികളെയാണ് കൂടുതലും ഈ വിധത്തിൽ നാട്ടിലെത്തിച്ചത്. ഇന്ത്യക്കാരുടെ പുതിയ ഭരണാധികാരി ആരായിരിക്കും എന്നറിയാൻ ലോകരാജ്യങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !