തിരുവനന്തപുരം: യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിലെത്തി .സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിന് വഴി തുറന്നതാണ് നിമിഷ പ്രിയയുടെ കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നത്.
ലോക കേരളസഭയില്‍ ഒത്തുചേർന്ന പ്രവാസി വ്യവസായ പ്രമുഖരുടെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.വർഷങ്ങള്‍ക്ക് ശേഷം അമ്മയ്ക്ക് നിമിഷപ്രിയെ കാണാൻ അവസരം ലഭിച്ചതോടെയാണ് ജയില്‍ മോചന ചർച്ചകള്‍ സജീവമായത്. സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വഴി തുറന്നതും നിമിഷപ്രിയയുടെ കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നു.
എന്നാല്‍ പ്രാഥമിക ചർച്ചകള്‍ ആരംഭിക്കാൻ തന്നെ വലിയ സാമ്പത്തിക സഹായവും, ഇടപെടലും ആവശ്യമാണ്. അതിന് സഹായം അഭ്യർത്ഥിച്ചാണ് ഭർത്താവ് ടോമിയും മകളും ലോക കേരള സഭക്ക് മിന്നിലെത്തിയത്.
ജയില്‍ മോചിതയായി അമ്മ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് നിമിഷ പ്രിയയുടെ മകള്‍. സഹായത്തിനായി നോട്ടീസുകളുമായാണ് ലോക കേരള സഭക്ക് മുന്നില്‍ ഇരുവരും എത്തിയത്.
പ്രമുഖ പ്രവാസി വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്ത ലോക കേരള സഭയിയുടെ പ്രതിനിധി ചർച്ചകളില്‍ നിമിഷപ്രിയുടെ മോചന വിഷയവും ചർച്ചയായി. ഇതും കുടുംബത്തിന്റെ പ്രതീക്ഷകള്‍ കൂട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.