തിരുവനന്തപുരം: ക്ഷേമപെന്ഷന് അഞ്ചുമാസത്തെ കുടിശിക ഉണ്ടെന്നും ഒരു ഗഡു ഈ മാസം വിതരണം ചെയ്യുമെന്നും കെഎന്‍ ബാലഗോപാല്‍. അഞ്ച് മാസത്തെ കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ക്ഷേമപെന്ഷന് മുടങ്ങിയത് അടിയന്തര സ്വഭാവമുള്ള വിഷയം അല്ലെന്നും കഴിഞ്ഞ ജനുവരിയില്‍ സഭ ചര്‍ച്ച ചെയ്തതാണന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.സാമൂഹിക സുരക്ഷാ പെന്ഷന് കുടിശ്ശികയായതോടെ ജനം ദുരിതത്തിലായെന്നും വിഷയം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നും പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സാമൂഹിക ക്ഷേമ പെന്‍ഷന്റെ നാല് ഗഡു മൂന്ന് മാസത്തിനിടയില്‍ വിതരണം ചെയ്തുവെന്ന് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. ജൂണ്‍ മാസത്തെ പെന്ഷന് അടുത്തയാഴ്ച്ച മുതല്‍ വിതരണം ചെയ്യും. അടിയന്തര സ്വഭാവത്തിലുള്ള വിഷയമല്ല ഇതെന്നും പ്രതിപക്ഷത്തിന്റെ മുതലകണ്ണീര്‍ ജനം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക സുരക്ഷാ പെന്ഷന് വാങ്ങുന്നവരുടെ എണ്ണം ഈ സര്‍ക്കാരിന്റെ കാലത്ത് ഇരട്ടിയായി. യുഡിഎഫിന്റെ കാലത്ത് 18 മാസത്തെ പെന്ഷന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശികയുണ്ടായിരുന്നെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നു. ഇനിയെങ്കിലും കേന്ദ്രത്തിനെതിരെ സംയുക്ത സമരത്തിന് പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ബാലഗോപാല്‍ ചോദിച്ചു. കേരളത്തിന് കിട്ടാനുള്ള പണം കിട്ടിയില്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിന് അര്‍ഹമായ വികസനകാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പെന്ഷന് അഞ്ച് മാസത്തേത് കൊടുക്കാനുണ്ട്. ഏപ്രില്‍ മുതല്‍ എണ്ണായിരം രൂപ ആളുകള്‍ക്ക് കിട്ടും. അത് കൃത്യമായി നല്‍കുമെന്ന് ബാലഗോപാല്‍ പറഞ്ഞു. പെന്ഷന് പ്രശ്നം അടിയന്തരമായി ചര്‍ച്ച ചെയ്യാത്തത് സര്‍ക്കാരിന്റെ നിഷേധാത്മകമായ സമീപനമാണമെന്ന് പറഞ്ഞ് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.