തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് നേടിയ വിജയത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇൻഡി മുന്നണിയുടെ ഭാഗമാണ് കോണ്‍ഗ്രസെന്നും കോണ്‍ഗ്രസ് കൂടാതെ ഇൻഡി മുന്നണിയില്ലെന്ന് ആർക്കാണ് അറിയാത്തതെന്നും അദ്ദേഹം ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയത് ഭരണവിരുദ്ധ വികാരം കൊണ്ടല്ല. കഴിഞ്ഞ തവണത്തേത് ആവർത്തിച്ചുവെന്ന് മാത്രം. തോല്‍വി പരിശോധിക്കും,സർക്കാർ തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തും. കേരളത്തില്‍ യുഡിഎഫ് വിജയിച്ച 18 സീറ്റുകളെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇൻഡി സഖ്യത്തിന്റെ ഭാഗമെന്ന നിലയില്‍ പിന്തുണയ്ക്കുന്നതായും എം.വി ഗോവിന്ദൻ പറഞ്ഞു.
തോല്‍വി അപ്രതീക്ഷിതമാണെന്ന് മുൻ ധനമന്ത്രിയും പത്തനംതിട്ടയില്‍ മത്സരിച്ച് പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക് പ്രതികരിച്ചു. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും വിമർശനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തിരിച്ചടി ഉണ്ടായത് ഭരണവിരുദ്ധ വികാരമാണെന്ന വിലയിരുത്തലിലേക്ക് പോകാനാകില്ല. ഇക്കാര്യം ചർച്ച ചെയ്ത് പരിശോധിക്കേണ്ടതാണ്.
ഇൻഡി സഖ്യത്തിന് അനുകൂലമായ വിധിയെഴുത്തെന്ന് വിലയിരുത്തനാകുമെന്നും തോമസ് ഐസക് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.