ആഹ്ലാദ പ്രകടനത്തിനിടെ അക്രമം: തലസ്ഥാനത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു,പോലീസ്‌ ഇടപെട്ടില്ലെന്ന് പരാതി,

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തില്‍ ബിജെപി പ്രവർത്തകന് വെട്ടേറ്റു.ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്‍റെ് എ. മധുവിനാണ് വെട്ടേറ്റത്. തിരുവനന്തപുരം നേമം മണ്ഡലത്തില്‍പ്പെട്ട മേലാങ്കോടു നടന്ന ആക്രമത്തിലാണ് മധുവിന് വെട്ടേറ്റത്.

മുഖത്തും ശരീരത്തും വെട്ടേറ്റതായാണ് വിവരം. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന്‍റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു. 

പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്‍റെ വസതിക്കുമുന്നില്‍ പ്രകോപനം ഉണ്ടാക്കിയിരുന്നു. അതു ചോദ്യം ചെയ്തപ്പോള്‍ ആക്രമിക്കുകയുമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അക്രമികള്‍ വീടിനു നേരേ കല്ലേറു നടത്തി. അക്രമം ഭയന്ന് പോലീസിനെ വിവരം അറിയിച്ചെങ്കിലും അവര്‍ വേണ്ട സമയത്ത് ഇടപെട്ടില്ലെന്നും പരാതിയുണ്ട്. വെട്ടേറ്റ പ്രവർത്തകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !