തിരുവനന്തപുരം: കെ.കെ.രമ എംഎല്‍എ നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്കി.
ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ സംബന്ധിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന് കഴിഞ്ഞ ദിവസം സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു.
പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കുറിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര-ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇത് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ആഭ്യന്തരവകുപ്പാണ്. അങ്ങനെയിരിക്കേ മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് സതീശൻ കത്ത് നല്‍കിയത്.
ടി.പി കേസ് പ്രതികളെ ചട്ടവിരുദ്ധമായി മോചിപ്പിക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണ്. ഇതു സംബന്ധിച്ച് നിയമസഭയില്‍ നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.