അസുലഭ നിമിഷം: അച്ഛൻ 30 വർഷത്തെ സർവീസ് കഴിഞ്ഞ് പൊലീസ് സ്റ്റേഷന്റെ പടിയിറങ്ങുമ്പോള്‍, മകൻ പാസിംഗ് ഔട്ട് സ്വീകരിച്ച്‌ ഡ്യൂട്ടി ഏറ്റെടുത്തു,

നെടുമങ്ങാട് : സബ് ഇൻസ്പെക്ടറായ അച്ഛൻ സർവീസില്‍ നിന്ന് വിരമിക്കുന്ന ദിവസം, പാസിംഗ് ഔട്ട് സ്വീകരിച്ച്‌ പൊലീസുകാരനാകാൻ മകൻ.

നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുഹമ്മദ് റാഫിയും മകൻ എം. ആർ. ആഷികുമാണ്‌ അസുലഭ നിമിഷത്തിന്റെ ആഹ്ലാദം പങ്കിടുന്നത്. 

1995 -ല്‍ കാക്കി കുപ്പായമണിഞ്ഞ നെടുമങ്ങാട് പുലിപ്പാറ സ്വദേശി മുഹമ്മദ് റാഫി 30 വർഷത്തെ സർവീസ് കഴിഞ്ഞ് ഇന്നലെ പൊലീസ് സ്റ്റേഷന്റെ പടിയിറങ്ങുമ്പോള്‍, കണ്ണൂരില്‍ പാസിംഗ് ഔട്ട് സ്വീകരിച്ച്‌ ഡ്യൂട്ടി ഏറ്റെടുക്കുകയായിരുന്നു ആഷിക്. മൂത്ത സഹോദരൻ സാജനും പൊലീസ് ട്രെയിനിംഗ് കാലാവധിയിലാണ്.പൊലീസ് ഉദ്യോഗം അഭിമാനമാണെന്നും രണ്ട് മക്കളും പൊലീസ് ഡിപ്പാർട്ട്മെൻ്റില്‍ തന്റെ പിന്തുടർച്ചക്കാരായത് ഭാഗ്യമായി കരുതുന്നുവെന്നും മുഹമ്മദ് റാഫി പറഞ്ഞു. നെടുമങ്ങാട് ഡിവൈ.എസ്പി ഗോപകുമാറിന്റെ സാന്നിദ്ധ്യത്തില്‍ മുഹമ്മദ് റാഫീക്കും, ഒപ്പം വിരമിച്ച നെടുമങ്ങാട് ട്രാഫിക് എസ്. ഐ ശശിധരൻ നായർക്കും സ്റ്റേഷനില്‍ യാത്രയയപ്പ് നല്‍കി.എസ്.ഐമാരായ ധന്യ, രവീന്ദ്രൻ, പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !