മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി എത്തി: തൃശൂരിൽ പിതാവിന് ഭാര്യ വീട്ടുകാരുടെ ക്രൂര മർദനം,

തൃശൂർ ചേലക്കരയില്‍ മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം. ഭാര്യയും കുടുംബവുമാണ് ചേലക്കോട് സ്വദേശി സുലൈമാനെ മർദ്ദിച്ചത്.

നാല് മാസത്തോളമായി ഭാര്യയുമായി അകന്ന് താമസിക്കുകയായിരുന്നു സുലൈമാൻ. ഗുരുതരമായി പരിക്കേറ്റ സുലൈമാൻ ചികിത്സയിലാണ്.

മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. മകള്‍ക്ക് പുതിയ വസ്ത്രങ്ങളും പരഹാരങ്ങളുമായി പെരുന്നാള്‍ സമ്മാനമായി നല്‍കാൻ എത്തിയതായിരുന്നു സുലൈമാൻ. ഇത് കണ്ട ഭാര്യാപിതാവും മാതാവും വീട്ടില്‍ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് മർദിക്കുകയും ചെയ്തത്.

വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കിയ സുലൈമാനെ കമ്പിവടി കൊണ്ടും മുളവടി കൊണ്ടും ആക്രമിക്കുകയായിരുന്നു. സുലൈമാന്റെ കൈക്കും കാലിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാനാണ് സുലൈമാന്റെ തീരുാമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !