ഡബ്ലിൻ :പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ കുടുംബവീടിന് മുന്നില്‍ ഐറിഷ് പതാകയുമേന്തിയെത്തിയ മുഖംമൂടിധാരികളുടെ പ്രതിഷേധം.
വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് കൗണ്ടി വിക്ക്ലോയിലെ Greystones-ലുള്ള ഹാരിസിന്റെ കുടുംബവീടിന് മുന്നില്‍ പ്രതിഷേധവുമായി ഒരുകൂട്ടം മുഖംമൂടിധാരികളെത്തിയത്.
അതിര്‍ത്തികള്‍ അടയ്ക്കുക, കുടിയേറ്റക്കാരെ കൂട്ടത്തോടെ തിരികെ അയയ്ക്കുക, അഭയാര്‍ത്ഥികളുപയോഗിച്ച ടെന്റുകള്‍ നീക്കം ചെയ്യുക എന്നിവ ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗാര്‍ഡ സംഘത്തെ പിരിച്ചുവിട്ടു.
അതേസമയം രാഷ്ട്രീയക്കാരുടെ വീടുകളും, കുടുംബങ്ങളും ലക്ഷ്യം വച്ചുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സൈമണ്‍ ഹാരിസ് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.
മെയ് മാസത്തില്‍ ഹാരിസിന്റെ വീടിന് മുന്നില്‍ സമാനമായ പ്രതിഷേധം അരങ്ങേറിയതിനെത്തുടര്ന്നായിരുന്നു അദ്ദേഹം പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം പരിപാടികളെ പ്രതിഷേധമായി കണക്കാക്കാനാകില്ലെന്നും ഹാരിസ് പറഞ്ഞിരുന്നു.
സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഇത്തരം പ്രതിഷേധങ്ങൾ രാജ്യത്തിന് ഗുണകരമല്ലന്നും പ്രധാന മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.