ശവസംസ്‌കാരം ശുശ്രൂഷകള്‍ ശനിയാഴ്ച (ജൂൺ 15) രാവിലെ 9.30-ന് ദി ഗ്ലെനിലെ സെൻ്റ് ബ്രെൻഡൻസ് പള്ളിയിൽ നടക്കും. ( SAINT BRENDAN'S CHURCH, GLEN AVENUE, THE GLEN, CORK, T23 R297 )
തുടർന്ന് പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം മൃതസംസ്‌കാര ചടങ്ങുകൾ St.catherine's cemetery, kilcully സിമിത്തേരിയിൽ നടക്കും.
കാന്‍സര്‍ രോഗബാധത്തെ തുടര്‍ന്ന് കോർക്ക് യൂണിവേഴ് സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടിൽ, ഷൈൻ 12 ന് രാവിലെ (12/06/24) മേരിമോൺഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് നിര്യാതനായത്.
മധുരെ അൾട്രാ കോളേജിൽനിന്നും Bsc നേഴ്സിങ്ങിൽ ബിരുദ്ധധാരിയായ ഷൈൻ മോൺഡിനോട്ടി കെയർ ചോയിസിൽ ജോലി ചെയ്തു വരികയായിരുന്നു.
ആദ്യകാല ഐറിഷ് കുടിയേറ്റകരിൽ ഒരാളായ ഷൈൻ യോഹന്നാൻ കോർക്ക് ഹോളി ട്രിനിറ്റി ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്.
ആലപ്പുഴ ജില്ലയിലെ കറ്റാനം വാത്തള്ളൂർ പിടികയിൽ വീട്ടിൽ ജിൻസി ഷൈൻ പണിക്കർ ഭാര്യയും, ജോഹാൻ ഷൈൻ പണിക്കർ (16), ജെഫി ഷൈൻ പണിക്കർ (13) ജെയ്ഡൻ ഷൈൻ പണിക്കർ (7) എന്നിവർ മക്കളും ആണ്.
ഷൈൻ്റെ മരണവിവരമറിഞ്ഞ് നിരവധി മലയാളികള്‍, എത്തിയിരുന്നു. സഹോദരന്‍, ഷൈജു സഹോദരി ഷീന എന്നിവർ രോഗാവസ്ഥ അറിഞ്ഞ് കൂടെ എത്തിയിരുന്നു.
കുണ്ടറ പള്ളിമുക്ക് പഠിപ്പുര വീട്ടിൽ യോഹന്നാൻ പണിക്കരുടെയും (മാമച്ചൻ) അന്നാമ്മ യോഹന്നാൻ്റെയും മൂന്ന് മക്കളിൽ മൂത്ത മകനാണ് മരണമടഞ്ഞ ഷൈന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.