ജിദ്ദ: വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കെയ്റോയില്‍ നിന്ന് തായിഫിലേക്കുള്ള സര്‍വീസിനിടെയാണ് ഈജിപ്ഷ്യന്‍ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചത്.
പൈലറ്റിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത യാത്രക്കാരെ അറിയിച്ച കോ-പൈലറ്റ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങിനായി ജിദ്ദയിലേക്ക് തിരിച്ചുവിടുന്നതായും അറിയിക്കുകയായിരുന്നു.ഈജിപ്ഷ്യൻ വിമാന കമ്പിനിയായ സ്കൈ വിഷന്റെ എയർബസ് 320-എ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസ് ആണ് മരിച്ചത്. തുടർന്നാണ് വിമാനം ജിദ്ദയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയത്. കെയ്റോയില്‍ നിന്ന് തായിഫിലേക്കുള്ള നെസ്മ എയർലൈൻസിന്റെ എൻ.ഇ 130-ാം നമ്പർ ഫ്ളൈറ്റില്‍ താല്‍ക്കാലിക പൈലറ്റായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മരണം.,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.