കോട്ടയം: ജോസ് കെ.മാണിയുടെ പാർട്ടിയെ ജനം അംഗീകരിക്കുന്നില്ലെന്നും അതിന്റെ തെളിവാണ് കോട്ടയത്തെ കേരള കോണ്‍ഗ്രസ് വിജയമെന്നും പാർട്ടി ചെയർമാൻ പി.ജെ.ജോസഫ്.
ലോക്സഭയില്‍ നിർണായകമായ വിജയമാണ് ഉണ്ടായത്. ബി ജെപിയുടെ തൃശൂരിലെ വിജയം പ്രത്യേക സാഹചര്യത്തിലാണന്നും അക്കാര്യത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രത്യേകം പഠിക്കുന്നുണ്ടെന്നും ജോസഫ് പറഞ്ഞു.കേരള കോർണ്ഗ്രസിന്റെ ചിഹ്നമായി ഓട്ടോറിക്ഷ തന്നെ ആവശ്യപ്പെടുമെന്ന് ജോസഫ് വ്യക്തമാക്കി. സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷാ ചിഹ്നം എല്ലാവരും വേഗത്തില്‍ ഉള്‍ക്കൊണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.