പോരാട്ടവീര്യം കാഴ്ചവച്ചു കാണികളുടെ കൈയ്യടി നേടി വ്യത്യസ്തരായി ഡബ്ലിനിലെ "ടീം പാപ്പൻസ്‌" .

അയര്‍ലണ്ടിലെ മൈൻഡ് മൈൻഡ് മെഗാമേള  ജൂൺ 1 ന് സമാപിച്ചപ്പോൾ  അയര്‍ലണ്ടിന്റെ തലസ്ഥാന നഗരമായ ഡബ്ലിനെ ഇളക്കി മറിച്ചു നടന്ന വടംവലി മത്സരത്തിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചതെങ്കിലും വാശിയേറുന്ന പോരാട്ടവീര്യം കാഴ്ചവച്ചു കാണികളുടെ കൈയ്യടി നേടി, വ്യത്യസ്തരായി ഹോളിലാൻഡർ സ്പോന്സർഷിപ്പിൽ മത്സരിച്ച  ഡബ്ലിനിലെ ഫിസ്‌ബോറോ വടവലി "ടീം പാപ്പൻസ്‌".

രണ്ടാംസമ്മാനമായി  സമ്മാനമായി ലഭിച്ച  555 യൂറോയും എവറോളിങ് ട്രോഫിയും കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നുവെങ്കിലും അടുത്ത വർഷം നമുക്ക് ഒരു കൈ നോക്കാമെന്ന ആശ്വാസത്തിലാണ്‌  "ടീം പാപ്പൻസ്‌. അയർലണ്ടിൽ ആദ്യമായി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന വടംവലി മത്സരത്തിൽ  16 ടീമുകൾ  രജിസ്ടർ ചെയ്തിരുന്നു. അവരിൽ ആണ് പൊരുതി നേടിയ വിജയം  "ടീം പാപ്പൻസ്‌" നെ  വ്യത്യസ്തരാക്കിയത്. അവസാന നിമിഷം വരെ പൊരുതി നിന്നെങ്കിലും അവസാന നിമിഷം ടീം ആഹാ ഒന്നാം സമ്മാനം നേടി. 

വടംവലി മത്സരത്തിൽ ഒന്നാം സമ്മാനമായി  1111 യൂറോയും എവറോളിങ് ട്രോഫിയും, രണ്ടാംസമ്മാനമായി സമ്മാനമായി 555 യൂറോയും എവറോളിങ് ട്രോഫിയും, മൂന്നാം സമ്മാനമായി 222 യൂറോയും വിജയികൾക്ക് നൽകി. 

അയർലണ്ടിൽ  മൈൻഡ് കമ്മ്യൂണിറ്റി   ജൂൺ 1 ന് നടത്തിയ മൈൻഡ് മെഗാമേള  2024  മലയാള സിനിമാതാരം അനു സിത്താര മുഖ്യാതിഥിയായി. അയർലണ്ടിൽ ആദ്യമായി  കബഡി  മത്സരം, വടംവലി  വിവിധ പ്രോഗ്രാമുകൾ,  മത്സരങ്ങൾ, ഫാഷൻ  ഷോ,  കുട്ടികൾക്കും മുതിർന്നവർക്കുമായി  വ്യത്യസ്ഥ പ്രായപരിധിയിൽ നടത്തപ്പെടുന്ന ചെസ്സ്, കാരംസ്, റുബിക്സ് ക്യൂബ്, പെനാൽറ്റി  ഷൂട്ടൗട്ട്‌  എന്നീ മത്സരങ്ങൾ മേളയുടെ ഭാഗമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !