തട്ടിപ്പ് വരുന്ന വഴി: എഐ ഉപയോഗിച്ച് പുരുഷ ശബ്ദത്തില്‍ ഫോണ്‍ വിളി; അയല്‍വാസിയില്‍ നിന്ന് ആറ് ലക്ഷം തട്ടിയ യുവതി അറസ്റ്റില്‍,

തട്ടിപ്പ് വരുന്ന വഴി: എഐ ഉപയോഗിച്ച് പുരുഷ ശബ്ദത്തില്‍ ഫോണ്‍ വിളി; അയല്‍വാസിയില്‍ നിന്ന് ആറ് ലക്ഷം തട്ടിയ യുവതി അറസ്റ്റില്‍,

 താനെ: അയല്‍ക്കാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ രശ്മി കര്‍ ആണ് അറസ്റ്റിലായത്.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുരുഷ ശബ്ദത്തില്‍ ഫോണ്‍ വിളിച്ചായിരുന്നു രശ്മിയുടെ തട്ടിപ്പ്. പല തവണയായി ആറ് ലക്ഷം രൂപയാണ് രശ്മി അയല്‍വാസിയായ യുവതിയില്‍ നിന്ന് തട്ടിയെടുത്തത്.

പൈസ തന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. നേരില്‍ക്കാണാന്‍ ആവശ്യപ്പെട്ടിട്ടും രശ്മി നിരസിക്കുകയായിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രതിക്ക് യുവതി പണമയച്ചിരുന്നത്.

ഭീഷണി അസഹനീയമായതോടെ യുവതി പരാതി നല്‍കുകയും രശ്മി അറസ്റ്റിലാവുകയുമായിരുന്നു. പണത്തിന് അത്യാവശ്യമുണ്ടായിരുന്നതിനാലാണ് തട്ടിപ്പ് നടത്തിയതെന്നാണ് രശ്മി  പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network