മെക്സിക്കോ: ആശങ്കകള്‍ അവസാനിക്കുന്നു. നാസ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിതാ വില്യംസ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ജൂണ്‍ 26ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും.
21 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയാണ് സുനിത അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങുന്നത്.പലതവണ സാങ്കേതിക തകരാർ മൂലം സുനിതയുടെ മടങ്ങിവരവ് മുടങ്ങിയിരുന്നു. ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്‌ക്കിടെ പേടകത്തില്‍ നിന്നും ഇന്ധനം ചോർന്നത് ആശങ്ക ഉയരുന്നതിനും കാരണമായിരുന്നു. ഇതിനിടെ ബഹിരാകാശ നിലയത്തില്‍ മനുഷ്യന്റെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ‘എന്ററോബാക്ടർ ബുഗാണ്ടനിസ്’ ബാക്ടീരിയയുടെ പുതിയ രൂപത്തിന്റെ വ്യാപനം സ്ഥിരീകരിച്ചതും ഭീഷണിയായി നിലനിന്നിരുന്നു.
നാസ പേടകത്തിന്റെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് സുനിതയുടെ 21 ദിവസം നീണ്ട ബഹിരാകാശ ദൗത്യത്തിന്റെ മടക്കയാത്ര നിശ്ചയിച്ചത്. ബോയിങ് സ്റ്റാർ ലൈനർ പേടകത്തില്‍ മനുഷ്യരുമായുള്ള ആദ്യ പരീക്ഷണ പറക്കലിന്റെ ഭാഗമായിരുന്നു മൂന്നാമത് ബഹിരാകാശ യാത്ര നടത്തിയ സുനിതയുടെ ഇത്തവണത്തെ ദൗത്യം. നാസ ശാസ്ത്രജ്ഞൻ ബുച്ച് വില്‍മൂർ ആണ് സുനിതയുടെ സഹയാത്രികൻ.
ഇരുവരും ജൂണ്‍ ആറിനാണ് ബഹിരാകാശ നിലയത്തില്‍ എത്തിയത്. സാങ്കേതിക തകരാർ മൂലം നിരവധി തവണ യാത്ര മാറ്റിവയ്‌ക്കേണ്ടി വരികയും ചില അറ്റകുറ്റപ്പണികള്‍ക്ക് നിലയത്തില്‍ സുനിതയും ബുച്ച് വില്‍മൂറും നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. 59 വയസ്സുകാരിയായ സുനിത ഇതിനു മുൻപ് 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
ജൂണ്‍ 26ന് ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറില്‍ വൈകിട്ട് അഞ്ചുമണിയോടെ സുരക്ഷിതമായി പേടകം ഇറങ്ങും. അമേരിക്കയിലേക്ക് കുടിയേറിയ സുനിതയുടെ അച്ഛൻ ഗുജറാത്ത് സ്വദേശിയായ ഡോ ദീപക് ആണ്. സ്ലോവേനിയകാരിയാണ് സുനിതയുടെ അമ്മ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.