ലിറ്റിൽ ഹാർട്സ്.. ഒരു സിമ്പിൾ ഫീൽ ഗുഡ് പടം..❤️...

ലിറ്റിൽ ഹാർട്സ്..  ഒരു സിമ്പിൾ ഫീൽ ഗുഡ് പടം..❤️.. സോഷ്യൽ മീഡിയ റിവ്യൂ.

ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ൻ നിഗമും മഹിമയും നായികനായകന്മാരായി എത്തിയ സിനിമയാണ് ലിറ്റിൽ ഹാർട്സ്.

കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹൃദയ ഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സന മൊയ്തുട്ടിയും ചേർന്നാണ്. ഗാനരചന വിനായക് ശശികുമാർ. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ  സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം "നല്ല നിലാവുള്ള രാത്രി".

അഭിനയ പ്രതിഭകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഒരു ഗംഭീര താരനിര തന്നെയുണ്ട് ചിത്രത്തിൽ. ബാബുരാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ജോൺ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മലയാള സിനിമയിൽ നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും" ലിറ്റിൽ ഹാർട്സ്" ശ്രദ്ധേയമാണ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ, അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം. 

സോഷ്യൽ മീഡിയ റിവ്യൂ.


 ലിറ്റിൽ ഹാർട്സ്..

ഒരു സിമ്പിൾ ഫീൽ ഗുഡ് പടം..❤️

3 പ്രണയങ്ങൾ.കുടുംബം സമൂഹം ഇതിനിടയിൽ ഉള്ള കുഞ്ഞു ഹൃദയങ്ങൾ.

ഈ മൂന്നു പ്രണയങ്ങളിൽ 2 എണ്ണം നമുക് പരിചയം ഉള്ളത് തന്നെ എന്നാൽ 3 മത്തെ അങ്ങനെ അല്ല എന്നാലും അത് എടുത്ത് വെച്ച രീതി കിടു ആയിരുന്നു..

ഷെയിൻ -ബാബു രാജ് -മഹിമ എല്ലാവരും നല്ല പെർഫോർമൻസ് തന്നെ ആയിരുന്നു  സിനിമയിൽ.

പാട്ടുകൾ എല്ലാം നൈസ് ആയിരുന്നു.. അത് പോലെ തന്നെ സിനിമയുടെ ലൊക്കേഷൻസ് എനിക് നല്ല പോലെ ഇഷ്ടായി..

കുടുംബസമേതം ഒകെ ആയിട്ട് കാണാൻ പറ്റുന്ന ഒരു അടിപൊളി പടം..❤️

ക്യാമറ ലുക്ക് ജോസ്. എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാരാജ് കപിൽ.ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, അസോസിയേറ്റ്  ഡയറക്ടർ മൻസൂർ റഷീദ്. പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി ഷെരിഫ് മാസ്റ്റർ. പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്- അനീഷ് ബാബു, ഡിസൈൻസ് ഏസ്ത്തറ്റിക് കുഞ്ഞമ്മ, തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !