വെള്ളാപ്പള്ളി നടേശൻ വർഗീയത വളർത്തുന്നു എന്ന് കാന്തപുരം വിഭാഗം.. ഭൂരിപക്ഷ വികാരം തുറന്നു പറഞ്ഞതിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്നും ആവശ്യം

കോഴിക്കോട്: വെള്ളാപ്പള്ളിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജിൽ പറയുന്നു. 

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റേത് മുസ്ലിം പ്രീണന പരാമർശമായിരുന്നു. വർഗീയത വളർത്താൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണ്. വിഷയം നിയമപരമായിത്തന്നെ കൈകാര്യം ചെയ്യപ്പെടണം.

ഇടത് സര്‍ക്കാറിന്റെ നവോത്ഥാന സമിതിയില്‍ നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണമെന്നും സിറാജ് മുഖപ്രസംഗത്തിൽ പറയുന്നത്. ‘വെള്ളാപ്പള്ളിയുടെ വ്യാജങ്ങൾ’ എന്ന തലക്കെട്ടിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കെതിരെ പത്രത്തിൽ കുറിച്ചിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്ലിം പ്രീണനം കാരണമാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. പിണറായി സര്‍ക്കാര്‍ മുസ്ലിംകള്‍ക്ക് അനര്‍ഹമായ എന്തെല്ലാമോ വാരിക്കോരി നല്‍കുന്നു എന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു. 

ഇന്നലെ അദ്ദേഹം പറഞ്ഞത് കേരളത്തില്‍ നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കി. ജനാധിപത്യം മതാധിപത്യത്തിന് വഴിമാറി എന്ന് ആരോപണവും വെള്ളപ്പാള്ളി ഉന്നയിച്ചിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !