മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി മോദി; മരിച്ച ഒമ്പത് മലയാളികളെയും തിരിച്ചറിഞ്ഞു,

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം നല്‍കുക. മരിച്ച 11 മലയാളികളില്‍ ഒമ്പത് പേരെ തിരിച്ചറിഞ്ഞു. ആകെ 49 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.

ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഉമറുദ്ദീൻ ഷമീർ (33) ആണ് മരിച്ചത്. നിലവില്‍ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയില്‍ വയ്യാങ്കരയിലാണ് താമസം. പന്തളം സ്വദേശി ആകാശ് എസ്. നായര്‍(23), കാസര്‍കോ‍ഡ് ചെര്‍ക്കളം സ്വദേശി രഞ്ജിത്, 

പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, കൊല്ലം വെളിച്ചിക്കാല ലൂക്കോസ്, കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ്, കൊല്ലം പുനലൂര്‍ നരിക്കല്‍ സ്വദേശി സാജന്‍ ജോര്‍ജ്ജ് കാസര്‍കോഡ് തൃക്കരിപ്പൂര്‍ സ്വദേശി പി.കുഞ്ഞിക്കേളു എന്നിവരാണ് മരിച്ചത്.

തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പിനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫില്‍ എൻബിടിസി കമ്പിനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്.

20 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയില്‍ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

അല്‍ അദാൻ ആശുപത്രിയില്‍ 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അല്‍ കബീർ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഫർവാനിയ ആശുപത്രിയില്‍ 6 പേർ ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാർജ് ചെയ്‌തു. പരിക്ക് പറ്റി ചികിത്സയില്‍ ഉള്ളവർ മിക്കവരും ഇന്ത്യക്കാരാണ്. മുഴുവൻ സഹായവും നല്‍കുമെന്ന് അംബാസഡര്‍ അറിയിച്ചു.

തീപ്പിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായുള്ള ഇന്ത്യൻ എംബസി ഹെല്‍പ്പ്‌ലൈൻ നമ്ബർ: +965-65505246. 

ദുരന്തത്തില്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അഗാധ ദുഃഖം രേഖപ്പെടുത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നറിയിച്ച ജയ്ശങ്കർ പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !