മക്കള്‍ക്കൊപ്പം കടയില്‍ പോകവേ കുഴഞ്ഞുവീണു: അവധിക്ക് നാട്ടിലെത്തിയ സിആര്‍പിഎഫ് ജവാന് ദാരുണാന്ത്യം,,

 കോഴിക്കോട്: സ്ഥലംമാറ്റത്തെ തുടര്‍ന്ന് ലഭിച്ച അവധിയില്‍ നാട്ടിലെത്തിയ സി.ആര്‍.പി.എഫ് ജവാന്‍ കുഴഞ്ഞുവീണ് മരിച്ചു.

തിക്കോടി പാലോളിക്കണ്ടി സ്വദേശി 'മിംസി'ല്‍ മന്‍സൂര്‍(37) ആണ് മരിച്ചത്. സി.ആര്‍.പി.എഫില്‍ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ വീടായ കോട്ടയത്ത് വച്ചാണ് സംഭവമുണ്ടായത്. 

മന്‍സൂര്‍ തന്റെ ഒരു വയസ്സുള്ള മകനെയും, അഞ്ച് വയസ്സുകാരിയായ മകളെയും കൂട്ടി കടയിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരബാദില്‍ ഇന്ത്യൻ ആർമിയുടെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ മൻസൂറിന് കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു.

സ്ഥലംമാറ്റത്തിന്‍റെ തയ്യാറെടുപ്പിനായി ലഭിച്ച അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു സൈനികൻ. ഇതിനിടെയാണ് ദാരുണ മരണം സംഭവക്കുന്നത്.

മന്‍സൂറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികേളോടെ തിക്കോടി മേളാട്ട് ജുമമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: റോഷ്‌ന. മക്കള്‍: മര്‍സിയ, മഹ്‌സാന്‍. പിതാവ്: മുഹമ്മദ്. മാതാവ്: മറിയം. സഹോദരങ്ങള്‍: സഹദ്, മഫാസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !