ന്യൂഡൽഹി: വോട്ടെണ്ണൽ തുടങ്ങും മുമ്പേ തന്നെ എൻഡിഎ മുന്നിൽ. ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചതോടെയാണ് ബാലറ്റ് പെട്ടി തുറക്കുന്നതിനു മുമ്പേ എൻഡിഎ മുന്നിലെത്തിയത്. ബിജെപിയുടെ മുകേഷ് ദലാൽ ആണ് ഇവിടെ എതിരില്ലാതെ വിജയിച്ചത്.
കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക അസാധുവാക്കിയതിനെ തുടർന്നാണ് ദലാലിന് ഏകപക്ഷീയമായ ജയം ഒരുങ്ങിയത്.കോൺഗ്രസ് സ്ഥാനാർഥിയുടെ മൂന്ന് നിർദ്ദേശകർ തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്ന് സത്യവാങ്മൂലം സമർപ്പിച്ചതോടെയാണ് പത്രിക തള്ളിയത്. സമാനമായ കാരണങ്ങളാൽ കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥി സുരേഷ് പദ്‌സലയുടെ നാമനിർദ്ദേശ പത്രികയും തള്ളിയിരുന്നു. ഇതോടെ വോട്ടുകൾ രേഖപ്പെടുത്തും മുൻപേ തന്നെ വിജയം ഉറപ്പിച്ച ഏക സ്ഥാനാർഥിയായി മുകേഷ് ദലാൽ മാറി. എതിരില്ലാതെ വിജയിച്ച ദലാലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.