കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വഴിത്തിരിവ്. നിര്‍ണായക വെളിപ്പെടുത്തലുമായി യുവതി. രാഹുല്‍ നിരപരാധിയാണെന്നും തന്നെ മര്‍ദിച്ചിട്ടില്ലെന്നും ഉന്നയിച്ചത് വ്യാജ ആരോപണമാണെന്നും യുവതി വീഡിയോയില്‍ പറഞ്ഞു.
കുറച്ചുനാളുകളായി പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ കുറെ അധികം നുണകള്‍ പറയേണ്ടി വന്നിട്ടുണ്ട്. തന്നെ അത്രയധികം സ്നേഹിച്ച, ഇഷ്ടപ്പെട്ട ഭര്‍ത്താവ് രാഹുലേട്ടനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് അത്രയേറെ മോശമായി പറയാന്‍ പാടില്ലായിരുന്നു. ആവശ്യമില്ലാത്ത വ്യാജ ആരോപണങ്ങള്‍ രാഹുലേട്ടന്റെ തലയില്‍ വയ്ക്കുകയായിരുന്നു. അത് തന്റെ മാത്രം തെറ്റാണെന്നും യുവതി വീഡിയോയില്‍ പറഞ്ഞു.പലപ്പോഴും കുടുംബാംഗങ്ങള്‍ പറഞ്ഞിട്ടാണ് അങ്ങനെ പറഞ്ഞത്. നുണപറയാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദിച്ചെന്ന് പറയാന്‍ വീട്ടുകാര്‍ പറഞ്ഞു. രാഹുലേട്ടന് ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടില്ലെന്നും മൊബൈല്‍ കേബിള്‍ കഴുത്തില്‍ കുരുക്കിയിട്ടില്ലെന്നും യുവതി പറഞ്ഞു.
ആരുടെ കുടെ നില്‍ക്കണമെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നു. അന്ന് വീട്ടുകാര്‍ക്കൊപ്പം നില്‍ക്കാനാണ് തോന്നിയത്. അതുകൊണ്ട് മനസില്ലാ മനസോടെ രാഹുലേട്ടനെ കുറിച്ച് കുറെയധികം നുണപറഞ്ഞു. രാഹുല്‍എട്ടനെ താന്‍ വല്ലാതെ മിസ് ചെയ്യുന്നു,
നേരത്തെ ഒരു വിവാഹം കഴിച്ച കാര്യം തന്നോട് പറഞ്ഞിരുന്നു. ഡിവോഴ്സ് കാര്യങ്ങള്‍ വിവാഹമാകുമ്പോഴെക്കും കഴിയുമെന്നാണ് പറഞ്ഞത്. എന്നാല്‍ അതു നടന്നില്ല. തന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുലേട്ടന് കല്യാണം കഴിച്ചത്. നേരത്തെ വിവാഹം കഴിച്ചകാര്യം വീട്ടുകാരോട് പറയണമെന്ന് പറഞ്ഞെങ്കിലും അത് വിവാഹം മുടങ്ങുമെന്ന് കരുതി താന്‍ മറച്ചുവയ്ക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.