കണ്ണൂർ: എരഞ്ഞോളിപാലത്തിനടുത്തെ ആഫ്റ്റർ കെയറില്‍ തമിഴ്‌നാട് സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നതിനെ തുടർന്ന് തലശേരി ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.
പന്ന്യന്നൂർ ഗവ. ഐ.ടി. ഐയിലെ വെല്‍ഡർ കോഴ്സ് വിദ്യാർത്ഥി പ്രവീണ്‍കുമാറിനെയാ(19)ണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തമിഴ്‌നാട് കരൂർതന്തോനി സായിബാബ നഗറിലെ പാണ്ഡ്യരാജന്റെയും മീനാക്ഷിയുടെയും മകനാണ് പ്രവീണ്‍ കുമാർ. ഒന്നരവയസു മുതല്‍ തൃശൂർ ആഫ്റ്റർ കെയർ ഹോമിലായിരുന്നു കഴിഞ്ഞിരുന്നത്. പ്രായപൂർത്തിയായതോടെ തലശേരിയിലേക്ക് മാറ്റുകയായിരുന്നു.
തലശേരി ടൗണ്‍ പൊലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക്മാറ്റി.
മൃതദേഹം പോസ്റ്റു മോർട്ടം നടത്തിയതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പ്രവീണ്‍കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നതിനെ തുടർന്ന് പൊലിസ് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.