ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; വെടിവയ്പ്; ഭീകരനെ വധിച്ചു, വനമേഖലയിൽ തിരച്ചിൽ, തടരുന്നു,

ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വയില്‍ ഭീകരാക്രമണം. പ്രത്യാക്രമണത്തില്‍ ഒരു ഭീകരനെ സുരക്ഷാസേന വകവരുത്തി. ഹിരാനഗർ സെക്ടറിലെ സൈദ സുഹാല്‍ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

രാത്രി 7.45 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സൈദ സുഹാല്‍ ഗ്രാമത്തില്‍ സംശയാസ്പദമായ രീതിയില്‍ വെടിയൊച്ചകള്‍ കേട്ടിരുന്നു. ഇതിനെ തുടർന്നാണ് സുരക്ഷാ സേന പരിശോധന ആരംഭിച്ചത്. ഇത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. മൂന്ന് ദിവസത്തിനിടെ കശ്മീരില്‍ നടക്കുന്ന കണ്ടാമത്ത ഭീകരാക്രമണമാണിത്.

സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശം സുരക്ഷാ സേന വളഞ്ഞു. കൂറ്റ പഞ്ചായത്ത് മേഖലയിലാണ് വെടിവയ്പ് നടന്നത്. നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ ഭാഗമായാണ് വെടിയുതിര്‍ത്തതെന്നും കരുതുന്നു.

വെടിയുതിര്‍ത്ത സംഘത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. വിവരമറിഞ്ഞ ഉടന്‍ തന്നെ സൈന്യവും പൊലീസും സ്ഥലത്തെത്തി. വനമേഖല കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !