ദാരുണം: 'ഉറക്കത്തിനിടെ സീലിങ്ങ് ഫാൻ പൊട്ടിവീണ് പരിക്കേറ്റ യുവാവ് മരിച്ചു,

 കണ്ണൂര്‍: ഉറക്കത്തനിടെ കിടപ്പുമുറിയിലെ സീലിങ് ഫാന്‍ ദേഹത്ത് പൊട്ടിവീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പയ്യന്നൂരിനു സമീപം എട്ടിക്കുളം അമ്പലപ്പാറ ആയിഷാ മന്‍സിലില്‍ എ കെ മുഹമ്മദ് സമീര്‍(48) ആണ് മരിച്ചത്.

പോളിഷ് തൊഴിലാളിയായ മുഹമ്മദ് സമീര്‍ ഇന്നലെ   വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഭാര്യയും കൂട്ടിയും യൂനിഫോം വാങ്ങാനായി സമീപത്തെ കടയിലേക്ക് പോയിരുന്നു.  ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് ഫാന്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് സീലിങ് ഭാഗം ഉള്‍പ്പെടെ അടര്‍ന്ന് യുവാവിന്റെ ദേഹത്ത് വീണ നിലയില്‍ കണ്ടത്.

അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ച്‌ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്പലപ്പാറയിലെ എന്‍ പി ഇബ്രാഹിംകുഞ്ഞി-എ കെ ആയിഷ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഷാനിബ. മകള്‍: ഷാഹിന. സഹോദരങ്ങള്‍: ഫൈസല്‍, സറീന. പരേതയായ ഷാഹിന. പയ്യന്നുര്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !