കണ്ണൂര്‍: സമൂഹമാധ്യമ കൂട്ടായ്മയായ പോരാളി ഷാജിയുടെ അഡ്മിന് ആരാണെന്ന് തുറന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്. ഇടത് ആശയം നാട്ടില്‍ പ്രചരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കില്‍ അതിന്റെ അഡ്മിന് താനാണെന്ന് അദ്ദേഹം തുറന്നുപറയാന്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പേരാളി ഷാജിയെയും സിപിഎമ്മിന് അറിയില്ലെന്നും സിപിഎം അനുകൂലമെന്ന പേരില്‍ കോണ്‍ഗ്രസ് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നെന്നും എംവി ജയരാജന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കൊടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒറ്റനോട്ടത്തില്‍ അത് സിപിഎമ്മിന്റെതാണെന്ന് തോന്നുന്ന തരത്തില്‍ ആവണം അക്കൗണ്ടുകള്‍ ഉണ്ടാക്കേണ്ടതെന്നും അവരുടെ നിര്‍ദേശത്തില്‍ പറയുന്നു.
എന്നാല്‍ ഒരുകാലത്തും സിപിഎമ്മോ ഇടതുപക്ഷമോ ഇത്തരമൊരു നിര്‍ദേശം ആര്‍ക്കും നല്‍കിയിട്ടില്ല. ആശയ പ്രചാരണത്തിനാവണം സോഷ്യല്‍ മീഡിയ. അല്ലാതെ വ്യക്തികളെ അധിക്ഷേപിക്കാനോ വ്യാജവാര്‍ത്തകള്‍ ചമച്ചുണ്ടാക്കാനോ ആവരുത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്രകമ്മറ്റി തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജയരാജന് പറഞ്ഞു.
പോരാളി ഷാജി എന്ന പേരില്‍ നൂറിലേറെ അക്കൗണ്ടുകളാണ് ഉള്ളത്. ഇത്തരം ഗ്രൂപ്പുകളില്‍ സിപിഎമ്മിനെതിരെ നിരന്തരം തെറ്റായ പ്രചാരണമാണ് നടക്കുന്നത്. ചില ഘട്ടങ്ങളില്‍ സിപിഎമ്മിന് അനുകൂലമായും വരാറുണ്ട്. അതുകൊണ്ട് ഇടതുപക്ഷത്തെ സഹായിക്കാനാണ് ഇത്തരമൊരു സമൂഹമാധ്യമ കൂട്ടായ്മയെങ്കില്‍ പോരാളി ഷാജിയുടെ അഡ്മിന് രംഗത്തുവരണം.
എങ്കിലേ യഥാര്‍ഥ കള്ളനെ കണ്ടെത്താനാകൂ. അതുപോലെ കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരിലും ഒരു കൂട്ടമുണ്ട്. അതിന് ഒറിജനലും ഡ്യൂപ്ലിക്കേറ്റും ഉണ്ട്. അതില്‍ ഡ്യൂപ്ലിക്കേറ്റില്‍ ആണ് പാര്‍ട്ടിക്കെതിരെ വാര്‍ത്തകള്‍ വരുന്നതെന്നും ജയരാജന് പറഞ്ഞു.
ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകള്‍ കാണുമ്പോള്‍ നമ്മള് അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോള്‍ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകള്‍ വിലയ്ക്കു വാങ്ങുകയാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിന്മാരായി പ്രവര്‍ത്തിക്കുന്നവര്‍ ചിലപ്പോള്‍ ഒരാള്‍ മാത്രമാകാമെന്നും ജയരാജന് പറഞ്ഞു.
സോഷ്യല്‍ മീഡയയെ സമൂഹം വളരെ ജാഗ്രതയോടെ കാണണം. അതില്‍ വരുന്ന കാര്യങ്ങള്‍ പൊതു സമൂഹം ക്രോസ് ചെക്ക് ചെയ്യണമെന്നും ജയരാജന് പറഞ്ഞു. പൊലീസിന് കണ്ടെത്താന്‍ പോലും കഴിയാത്ത വിധത്തിലാണ് കാര്യങ്ങള്‍ പോകുന്നത്.
നാളെ എംവി ജയരാജന് മരിച്ചെന്ന് സമൂഹമാധ്യമത്തില്‍ ആരെങ്കിലും പോസ്റ്റ് ചെയ്തത് കണ്ടാല്‍ അത് ശരിയാണോയെന്ന് ഉറപ്പാക്കാന്‍ തന്റെ മൊബൈലില്‍ വിളിക്കണമെന്നും ജയരാജന് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.