വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ

എറണാകുളം : എടവനക്കാട് ചാത്തങ്ങാട് ബീച്ചില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ ജയയെ (43) മൂന്നംഗ സംഘം മര്‍ദിച്ച കേസില്‍ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ജയയുടെ പിതൃസഹോദരിയുടെ മകളും ചെറുവൈപ്പ് തച്ചാട്ടുതറ സജീഷിന്റെ ഭാര്യയുമായ പ്രിയങ്ക (30), വെളിയത്താംപറമ്പ് സ്വദേശി മയ്യാറ്റില്‍ മിഥുന്‍ദേവ് (25) എന്നിവരാണ് അറസ്റ്റിലായത്. പ്രിയങ്കയുടെ ഭര്‍ത്താവ് സജീഷ് ഒളിവിലാണ്. 

സജീഷിന്റെ സുഹൃത്താണ് മിഥുന്‍ദേവ്.അയല്‍വാസികള്‍ കൂടിയായ രണ്ട് കുടുംബങ്ങളും തമ്മില്‍ വഴിയെച്ചൊല്ലി വഴക്കിലായിരുന്നു. ഇതേ തുടര്‍ന്ന് ജയയെ ആക്രമിക്കാന്‍ സജീഷ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മിഥുന്‍ദേവാണ് ക്വട്ടേഷന്‍ സംഘത്തിന് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. 

ഇവര്‍ ഞാറയ്ക്കലെ ലോഡ്ജില്‍ ഒരു ദിവസം താമസിച്ചതായും സൂചനയുണ്ട്. ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സജീഷിനും ക്വട്ടേഷന്‍ സംഘത്തിനും വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്.സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. എറണാകുളം റൂറല്‍ എസ്.പി.യോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. 

പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. യുവതി ചികിത്സയില്‍ കഴിയുന്ന എറണാകുളം ലിസി ആശുപത്രിയിലെത്തി സഹോദരിയോടും ഡോക്ടറോടും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. 

ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനോട് ആവശ്യപ്പെട്ടതായും പി. സതീദേവി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !